ലോകമെമ്പാടും ഇന്ന് ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു , തീർച്ചയായും നമുക്കും ഇത് ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള സമയമാണു . ആഗോളതാപനവും മറ്റും പ്രകൃതിയേയും പരിസ്ഥിതിയേയും നശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു കൈതാങ്ങ് പോലെ .... മരം നട്ടും പ്രകൃതി/പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞും ഒരു പറ്റം കുട്ടികൾ കടമ്പൂർ NSS യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്നു.
"700 കോടി സ്വപ്നങ്ങൾ , ഒരേയൊരു ഗ്രഹം ,കരുതലോടെ ഉപയൊഗിക്കാം",ഉപയോഗിക്കേണ്ടിയിരിക്കുന്നു. ഇത്തരമൊരു ദിനം വരുമ്പോൾ മാത്രം കൊണ്ടാടുന്ന , ചിന്തിക്കുന്ന മറ്റ് പ്രശ്നങ്ങളെ പോലെയാവാതെ, ഇത് നമ്മുടെയെല്ലാം തന്നെ നിലനിൽപ്പിന്റെ പ്രശ്നമാണെന്നു തിരിച്ചറിഞ്ഞു കൊണ്ട് പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
"കാടെവിടെ മക്കളെ മരമെവിടെ മക്കളെ ??" എന്ന് ഒരവസരതിൽ പ്രകൃതിയെ വർണ്ണിച്ച കവികളെ കൊണ്ട് നാം തിരുത്തിചോദിപ്പിച്ചു.. ഓരോ ദിനവും , ഓരോ നിമിഷവും വികസനത്തിനു വേണ്ടി വെമ്പൽ കൊള്ളുമ്പോഴും അത് സുസ്ഥിരവും പ്രകൃതിയോട് / പരിസ്ഥിതിയോട് ഇണങ്ങിയതുമാവണം എന്ന വസ്തുത നാം മറന്നുപോവുന്നു.
തീർച്ചയായും ഈ പരിസ്ഥിതി ദിനം നമുക്ക് നമ്മുടെ കർത്തവ്യങ്ങളെ പറ്റിയുള്ള ബോധം ഉദിപ്പിക്കാനുള്ളതാവട്ടെ ..... നിങ്ങളെയെന്ന പോലെ നിങ്ങളുടെ പരിസ്ഥിതിയേയും സ്നേഹിക്കൂ.......കാരണം അത് നിങ്ങളെ തിരിച്ച് സ്നേഹിക്കുക മാത്രമേ ചെയ്യുന്നുള്ളൂ..........!